MAR BASELIOS MAR GREGORIOS ORTHODOX SYRIAN CHURCH
Sreekariyam, Trivandrum - 17

നിനുവാ സംഗമം 2026 🕊️✨

Posted on January 21, 2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ തിരുവനന്തപുരം മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ, ഈ വർഷത്തെ മൂന്നു നോമ്പിനോട് അനുബന്ധിച്ച് നടത്തുന്ന "നിനുവാ സംഗമം 2026" ജനുവരി 27 ചൊവ്വാഴ്ച ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടക്കുന്നു.

അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ഈ ആത്മീയ സംഗമത്തിലേക്ക് ഏവരെയും പ്രാർത്ഥനാപൂർവ്വം സ്വാഗതം ചെയ്യുന്നു.

പരിപാടികൾ:
🔹 10:00 AM - ഗാനശുശ്രൂഷ
🔹 10:30 AM - വചന ശുശ്രൂഷ (ധ്യാനം)
🔹 12:00 PM - ഉച്ചനമസ്കാരം 🔹 12:30 PM - ഉച്ചഭക്ഷണം

നോമ്പിലൂടെയും പ്രാർത്ഥനയിലൂടെയും ദൈവകൃപ പ്രാപിക്കാൻ ഈ സംഗമത്തിൽ നമുക്ക് ഒരുമിച്ച് പങ്കുചേരാം.

സ്ഥലം: ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് പള്ളി, തിരുവനന്തപുരം.

തിയതി: 2026 ജനുവരി 27, ചൊവ്വാഴ്ച.


Event Files
Back to Events