MAR BASELIOS MAR GREGORIOS ORTHODOX SYRIAN CHURCHശ്രീകാര്യം മാര് ബസേലിയോസ് മാര് ഗ്രീഗോറിയോസ് ഓര്ത്തഡോക്സ് ഇടവകയുടെ നാല്പതാം റൂബി ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഇടവകയുടെ സമഗ്ര വളര്ച്ച ലക്ഷ്യമിട്ടുള്ള വിപുലമായ കര്മ്മപരിപാടികള്ക്ക് രൂപം നല്കി. കഴിഞ്ഞ ദിവസം ഇടവക വികാരി ഫാ. ജോര്ജ് വര്ഗീസ് (മനോജച്ചന്) ഉദ്ഘാടനം ചെയ്ത ജൂബിലി വര്ഷത്തില്, '40 Programs @ 40th year' എന്ന പേരില് ഒരു വര്ഷം നീണ്ടുനില്ക്കുന്ന പ്രവര്ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ആത്മീയ, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളില് ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ 40 പദ്ധതികളും ആവിഷ്കരിച്ചിരിക്കുന്നത്. ഈ പദ്ധതികള് പൂര്ത്തിയാക്കുന്നതിലൂടെ ഇടവകയുടെ ചരിത്രത്തില് പുതിയ നാഴികക്കല്ലുകള് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.
7 ഉപവിഭാഗങ്ങളായി തിരിച്ച് കര്മ്മപദ്ധതികള് :-
ഈ 40 കര്മ്മപദ്ധതികളെ പ്രധാനമായും 7 ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഇവ ഓരോന്നും ഇടവക സമൂഹത്തിന് വിവിധ തലങ്ങളില് പ്രയോജനകരമാകുന്ന രീതിയിലാണ് രൂപകല്പ്പന ചെയ്തിരിക്കുന്നത്.
പ്രധാന ഉപവിഭാഗങ്ങള് ഇവയാണ് :-
1. ആത്മീയം
2. ആര്ദ്രം
3. അന്യോന്യം
4. അനശ്വരം
5. ആമോദം
6. ആദരം
7. അനുസ്യൂതം
ഓരോ വിഭാഗത്തിലും ഉള്പ്പെടുത്തിയിട്ടുള്ള പ്രധാനപ്പെട്ട പരിപാടികള് Parish Mission, നിനുവ സംഗമം, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, St. Joseph Fellowship, Team@Action, Diaspora Meet, പൈതൃക സംസ്കൃതി എന്നിവ ഉള്പ്പെടെ മൊത്തം 40 പരിപാടികളാണ് ജൂബിലി വര്ഷത്തില് നടപ്പിലാക്കുക.
🎄🍰 Cake Mixing Ceremony – Invitation 🍇✨
Dear Parish Members,
Delighted to invite you all to our Joyful Cake Mixing Ceremony, a beautiful tradition that marks the beginning of our Christmas celebrations.
Please come ready to mix, blend and enjoy this wonderful experience filled with fun, flavours and festive cheer!
📅 Date: Tomorrow
⏰ Time: After Holy Qurbana
📍 Venue: Church
Let’s join hands in spreading happiness and the sweet spirit of Christmas.
Looking forward to seeing each one of you!