MAR BASELIOS MAR GREGORIOS ORTHODOX SYRIAN CHURCHമലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ശ്രീകാര്യം ഇടവകയുടെ 40-ാം ജൂബിലി ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ. ജോര്‍ജ് വര്‍ഗീസ് (മനോജച്ചന്‍) തിരിതെളിച്ചു. 2025 നവംബര്‍ 30-ന് ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങിലാണ് ജൂബിലി ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഇടവക വികാരി 40-ാം രജത ജൂബിലി (റൂബി ജൂബിലി) ലോഗോ പ്രകാശനം ചെയ്തു. ഇടവകയുടെ ചരിത്രപരമായ ഈ മുഹൂര്‍ത്തം അടയാളപ്പെടുത്തുന്ന ലോഗോ, ജനറല്‍ കണ്‍വീനര്‍ ശ്രീ. എം. എസ്. വര്‍ഗ്ഗീസിന് കൈമാറി. തുടര്‍ന്ന്, ഇടവകയുടെ 40 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നാഴികക്കല്ലുകളാകുന്ന '40-ാം വര്‍ഷത്തില്‍ 40 പരിപാടികള്‍' എന്ന വിപുലമായ പദ്ധതി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസം, ജീവകാരുണ്യം, ആത്മീയ ഉണര്‍വ്, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ 40 കര്‍മ്മപരിപാടികള്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നതായി ജനറല്‍ കണ്‍വീനര്‍ എം. എസ്. വര്‍ഗ്ഗീസ് അറിയിച്ചു. ഇടവകയുടെ വിശ്വാസപരമായ വളര്‍ച്ചക്കും, സമൂഹത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഈ ജൂബിലി ആഘോഷങ്ങള്‍ പ്രചോദനമാകുമെന്ന് വികാരി ഫാ. ജോര്‍ജ് വര്‍ഗീസ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
വചനം ജഡമായി തീര്‍ന്ന് ബേതലഹേമില്‍ അവതാരം ചെയ്തതിന്റെ അനുസ്മരണ ആഘോഷമാകുന്നത് നോമ്പിലുടെയും ആരാധനയിലൂടെയുമാണ്.
Uploaded on December 1, 2025മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പൊലീത്തായായി അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ചുമതലയേറ്റു. അഭി. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത വിരമിച്ചതിനെ തുടര്‍ന്നാണിത്. കുന്നംകുളം ഭദ്രാസനാധിപനാണ്.
അഭിവന്ദ്യ തിരുമേനിയ്ക്ക് ശ്രീകാര്യം ഇടവകയുടെ പ്രാര്‍ത്ഥനാശംസകള്‍.
സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ ദൈവമാതാവിന്റെ ജനനപ്പെരുന്നാള്‍ സമുചിതമായി കൊണ്ടാടി. എല്ലാദിവസവും വൈകുന്നേരം സന്ധ്യാനമസ്‌ക്കാരവും ദൈവമാതാവിനോടുള്ള ലുത്തിനിയയും രാവിലെ വി. കുര്‍ബ്ബാനയും തുടര്‍ന്ന് ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടത്തപ്പെട്ടു. ഏഴിനു വൈകുന്നേരം സന്ധ്യാനമസ്‌ക്കാരത്തിനു ശേഷം സായി മുന്‍ ഡയറക്ടര്‍ ശ്രീ എം. എസ്. വര്‍ഗീസ് ധ്യാനം നയിച്ചു. തുടര്‍ന്ന് പള്ളിക്ക് ചുറ്റും കത്തിച്ച മെഴുകുതിരികളേന്തി പ്രദക്ഷിണവും കുരിശടിയില്‍ മദ്ധ്യസ്ഥപ്രാര്‍ത്ഥനയും ആശീര്‍വാദവും നേര്‍ച്ചവിളമ്പും നടത്തി. എട്ടിന് രാവിലെ ബഹു. വര്‍ഗീസ് വാലായില്‍ അച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബ്ബാനയും ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥനയും നടത്തി. ഇടവക വികാരി ബഹു. ഫാ. ജോര്‍ജ് വര്‍ഗീസ് സന്നിഹിതനായിരുന്നു. തുടര്‍ന്ന് ആശീര്‍വാദവും പായസ നേര്‍ച്ചയും ഉണ്ടായിരുന്നു.
വിവിധ ദിവസങ്ങളില്‍ ആയി വെരി റവ. അലക്‌സാണ്ടര്‍ വൈദ്യന്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ് വര്‍ഗീസ്, ഫാ. കുര്യാക്കോസ് തോമസ്, ഫാ. പ്രിന്‍സ് അലക്‌സാണ്ടര്‍, ഫാ. പീറ്റര്‍ ജോര്‍ജ്, ഫാ. മാത്യു ഫിലിപ്പ് എന്നീ വൈദികര്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.
സെപ്റ്റംബര്‍ ഒന്നിന് ബഹു. ഫാ. ജോര്‍ജ് വര്‍ഗീസ് (മനോജ്) ഇടവക മെത്രാപ്പോലീത്തയുടെ കല്പന പ്രകാരം ചുമതലയേറ്റു.
Uploaded on September 9, 2025ഇടവക വികാരിയായി കഴിഞ്ഞ രണ്ടര വര്‍ഷക്കാലം ഇടവകയെ നയിച്ച ഫാ. ഡോ. തോമസ് ജോര്‍ജ് ഇടവക മെത്രാപ്പോലീത്തയുടെ കല്പന പ്രകാരം ആഗസ്റ്റ് മാസം 31ന് ഇടവകയുടെ ചുമതലയൊഴിഞ്ഞ് സെപ്റ്റംബര്‍ മാസം ഒന്നിന് ചിറ്റാഴ സെന്റ് തോമസ് ഇടവകയുടെ ചുമതലയേറ്റു. ബഹു. അച്ഛനും കുടുംബത്തിനും ഇടവകയുടെ എല്ലാവിധ പ്രാര്‍ത്ഥനാശംസകള്‍.
Uploaded on September 9, 2025