MAR BASELIOS MAR GREGORIOS ORTHODOX SYRIAN CHURCH
Sreekariyam, Trivandrum - 17
Latest News

No Recent News

'നിനുവാ സംഗമം' ഭക്തിസാന്ദ്രമായി നടന്നു

Uploaded on March 9, 2026

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ തിരുവനന്തപുരം ഭദ്രാസനത്തിലെ തിരുവനന്തപുരം മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മൂന്ന് നോമ്പിനോടനുബന്ധിച്ച് 'നിനുവാ സംഗമം-2026' സംഘടിപ്പിച്ചു. ജനുവരി 27 ചൊവ്വാഴ്ച ഇടവകയില്‍ വച്ച് നടത്തപ്പെട്ടു.

തിരുവനന്തപുരം ഭദ്രാസനം സഹായ മെത്രാപ്പോലീത്ത അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് സംഗമത്തിന് നേതൃത്വം നല്‍കി. രാവിലെ 10 മണിക്ക് ഗാനശുശ്രൂഷയോടെ ആരംഭിച്ച ചടങ്ങില്‍ അഭിവന്ദ്യ തിരുമേനി വചനപ്രഘോഷണവും ധ്യാനവും നടത്തി. ഉച്ചയ്ക്ക് 12 മണിക്ക് ഉച്ചനമസ്‌കാരവും തുടര്‍ന്ന് സ്‌നേഹവിരുന്നും നടന്നു.

ഇടവക വികാരി ഫാ. ജോര്‍ജ് വര്‍ഗീസ്, ഭദ്രാസന ഭാരവാഹികള്‍, വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു.

Back to News